എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കുന്നതിനായി സമയം നീട്ടി
ഇരിങ്ങാലക്കുട: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 11/1998 മുതല്‍ 12/2019 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തതും സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ക്കും എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലിയില്‍ നിന്നു യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് പുതുക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതില്പ്രകാരം ഉദ്യോഗാര്‍ഥികള്‍ക്കു www.eemployment.kerala.gov.in എന്ന സൈറ്റില്‍ 2021 ഫെബ്രുവരി 28 വരെ ഓണ്‍ലൈന്‍ മുഖേനയും 2021 ജനുവരി മാസം ഒന്നു മുതല്‍ ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസം വരെ ഓഫീസില്‍ ഹാജരായും പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണെന്നു ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.