സിസ്റ്റർ അന്ന മാഗ്ദലൻ (84) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: സമരിറ്റൻ സന്യാസിനീ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84) നിര്യാതയായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ ഗ്രേസ് ഭവൻ കോൺവെന്റിലായിരുന്ന സിസ്റ്റർ, മാള ചെല്ലക്കുടം പരേതരായ ലോനപ്പൻ – കുഞ്ഞേലിയ ദമ്പതികളുടെ മകളാണ്. സംസ്കാരം സംസ്കാരം മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വച്ച് നടത്തി. കുഷ്ഠ രോഗീ സേവനത്തിനായി മുളയത്ത് 1961 -ൽ മോൺ.പോൾ ചിറ്റിലപ്പിള്ളിയാൽ സ്ഥാപിതമായ സമരിറ്റൻ സന്യാസിനീ സമൂഹത്തിലെ ആദ്യ അംഗമായ പരേത കേരളത്തിലും വടക്കേ ഇന്ത്യയിലുമായി ആതുര ശുശ്രൂഷ രംഗത്തും സന്യാസ പരിശീലന രംഗത്തും സ്തുത്യർഹമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.
സഹോദരങ്ങൾ: അമ്മിണി ആന്റണി, ത്രേസ്യാമ്മ സാനി, മറിയാമ്മ ലോനപ്പൻ, സൈമൺ, പരേതരായ ജോസ്, ദേവസിക്കുട്ടി, സണ്ണി, റോസിലി പോളി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി