10 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: 10 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. മറ്റത്തൂര്‍ വില്ലേജില്‍ മാങ്കുറ്റിപ്പാടം ദേശത്ത് തെക്കേത്തല വീട്ടില്‍ അഭീഷി (35) നെയാണു എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നു ചാരായവും സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിനു മുരിയാട് വില്ലേജില്‍ മിച്ചഭൂമി ദേശത്ത് ചേര്‍പ്പുക്കാരന്‍ വീട്ടില്‍ രഞ്ജിത്തി (37) ന്റെ പേരിലും കേസെടുത്തു. പാര്‍ട്ടിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. ജോഷി, കെ.എന്‍. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വത്സന്, ബിന്ദു രാജ്, ഫാബിന്, ബെന്നി, രാകേഷ്, വനിതാ ഓഫീസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും ഉണ്ടായിരുന്നു.

കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; കര്‍ശന നടപടികളുമായി തൃശൂര്‍ റൂറല്‍ പോലീസ്; ഒന്‍പത് പ്രതികള്‍ കൂടി അറസ്റ്റില്‍
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; തൃശൂര്‍ റൂറലില്‍ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍