സംസ്ഥാനത്ത് (ഡിസംബർ 4) 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന് സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന് (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന് നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന് പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന് (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്കരന് (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 528 പേർക്ക് കൂടി കോവിഡ്; 377 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (04/12/2020) 528 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6458 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,542 ആണ്. 54,627 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 41 പുരുഷൻമാരും 37 സ്ത്രീകളും പത്ത് വയസ്സിനു താഴെ 20 ആൺകുട്ടികളും 15 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ -216
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -31
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 08
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-49
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 49
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-146
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-79
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-170
സി.എഫ്.എൽ.ടി.സി കൊരട്ടി – 24
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-273
സി.എഫ്.എൽ.ടി.സി, നാട്ടിക -212
ജ്യോതി സി.എഫ്.എൽ.ടി.സി-153
ജനറൽ ആശുപത്രി തൃശൂർ-27
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -28
ചാവക്കാട് താലൂക്ക് ആശുപത്രി -25
ചാലക്കുടി താലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -13
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -17
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-38
അമല ആശുപത്രി-26
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -65
മദർ ആശുപത്രി -05
24.. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -09
എലെറ്റ് മിഷൻ ഹോസ്പിറ്റൽ തൃശ്ശൂർ – 02
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -04
രാജാ ആശുപത്രി ചാവക്കാട് – 06
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 11
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -05
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണീസ് പഴുവിൽ – 05
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ് – 01
മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ -01
4195 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 656 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 258 പേർ ആശുപത്രിയിലും 398 പേർ വീടുകളിലുമാണ്.
5410 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4254 പേർക്ക് ആന്റിജൻ പരിശോധനയും 874 പേർക്ക് ആർടി-പിസിആർ പരിശോധനയും 282 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,96,039 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 409 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,11,810 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 27 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. വെള്ളിയാഴ്ചറെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 645 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.