ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച ബിടെക്, എംബിഎ, എംടെക്, എംസിഎ ബാച്ചുകളുടെ അധ്യയനാരംഭം പരിപാടി സിഎംഐ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
നുഷ്യന് ഓര്‍മിക്കപ്പെടുന്നത് സമൂഹത്തിന് നല്കുന്ന സംഭാവനകളുടെ പേരിലായിരിക്കും റവ.ഡോ. ജോസ് നന്തിക്കര സിഎംഐ
ഇരിങ്ങാലക്കുട: മനുഷ്യന് ഓര്‍മിക്കപ്പെടുന്നത് സമൂഹത്തിന് നല്കുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സിഎംഐ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ബിടെക്, എംബിഎ, എംടെക്, എംസിഎ ബാച്ചുകളുടെ അധ്യയനാരംഭം ദീക്ഷാരംഭ് 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് സംഭാവന നല്കുന്നവരായി മാറാന്‍ വിദ്യാര്‍ഥികള്‍ ലക്ഷ്യം വയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍, ഫിനാന്‍സ് ഓഫീസര്‍ റവ.ഡോ. സന്തോഷ് മുണ്ടന്മാണി, ജോയിന്റ് ഡയറക്ടര്‍ റവ.ഡോ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ.പി.എ. സോളമന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടര്‍ ഡോ. എം.ടി. സിജോ, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, ഡയറക്ടര്‍ റിസര്‍ച്ച് ഡോ. എലിസബത്ത് ഏലിയാസ്, ഡയറക്ടര്‍ ഔട്ട് റീച്ച് ആന്‍ഡ് പ്രഫഷണല്‍ ഡെവലപ്മെന്റ് ഡോ. സുധ ബാലഗോപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എട്ട് ബിടെക് പ്രോഗ്രാമുകള്‍, രണ്ട് എംടെക് പ്രോഗ്രാമുകള്‍, എംബിഎ, എംസിഎ പ്രോഗ്രാം എന്നിവയിലായി എഴുനൂറ്റി അന്‍പതിലേറെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടിയത്. സമ്മേളനത്തിനു ശേഷം ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ക്ലാസ് നയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
1 thought on “ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു”