ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
മണ്ണുത്തി ഡോണ്‍ ബോസ്കോ പൂര്‍വ വിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡീനായ ഡോ. കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ ബംഗളൂരു പ്രവിശ്യയുടെ മുന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്സ് തോണിക്കുഴിയില്‍ സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: പ്രഫഷണല്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോണ്‍ ബോസ്കോ പൂര്‍വവിദ്യാര്‍ഥി സംഘടന ഏര്‍പ്പെടുത്തിയ ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡീനായ ഡോ. കെ.ജെ. വര്‍ഗീസിനു ലഭിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെയും ഗവേഷണ രംഗത്തെയും അന്താരാഷ്ട്ര സഹകരണത്തിനും ഉന്നതവിദ്യാഭ്യാസ രംഗത്തിനും വ്യക്തിഗതമായി നല്‍കിയിട്ടുള്ള സംഭാവനകളെയും മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്തൊനീഷ്യയിലെ നാലു യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറും ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ വിസിറ്റിംഗ്് ഫാക്കല്‍റ്റിയുമാണ്.
അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. വര്‍ഗീസിന് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലാംഗ്വേജ് ലാബോറട്ടറി രൂപകല്പനയില് പേറ്റന്റ് ഉണ്ട്. അനേകം ദേശീയവും അന്തര്‍ദേശീയവുമായ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ സംഘടനകളില്‍ അംഗവും നൂറിലധികം ഇംഗ്ലീഷ് ഭാഷാ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകനും ആയിട്ടുണ്ട്. ആറോളം ഗ്രന്ഥങ്ങളുടെ എഡിറ്ററും ലാംഗ്വേജ് ലാബോറട്ടറി കണ്‍സള്‍ട്ടന്റുമാണ്. തന്റെ മുപ്പത് വര്‍ഷത്തെ അധ്യാപന കാലഘട്ടത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി അനേകം അന്താരാഷ്്രട കോണ്‍ഫറന്‍സുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്. ഡോണ്‍ ബോസ്കോ പൂര്‍വ വിദ്യാര്‍ഥി വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ഡോണ്‍ ബോസ്കോ ബംഗളൂരു പ്രവിശ്യയുടെ മുന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്സ് തോണിക്കുഴിയില്‍ അവാര്‍ഡ് സമ്മാനിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു
റോട്ടറി സെന്‍ട്രല്‍ ക്ലബ് ആശാനിലയത്തില്‍ ഓണാഘോഷം നടത്തി