ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
നടനകൈരളിയുടെ നവരസോത്സവത്തില്‍ തമിഴ് മഹാകവിയും സ്വാതന്ത്ര്യസമര മുന്നണി പോരാളിയുമായ സുബ്രഹ്മണ്യ ഭാരതിയാര്‍ രചിച്ച ഗീര്‍വാണ വാണി എന്ന കവിതയുടെ നൃത്താവിഷ്കാരം സ്വാതി ആത്മനാഥന്‍ അവതരിപ്പിക്കുന്നു.
സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവുമായി സ്വാതി ആത്മനാഥന്‍; നവരസോത്സവത്തില്‍ ശ്രദ്ധേയ അവതരണം
ഇരിങ്ങാലക്കുട: തമിഴ് മഹാകവിയും സ്വാതന്ത്ര്യസമര മുന്നണി പോരാളിയുമായ സുബ്രഹ്മണ്യ ഭാരതിയാരുടെ കവിതയ്ക്ക് അദ്ദേഹത്തിന്റെ ഭൗഹിത്രി സ്വാതി ആത്മനാഥന്‍ നൃത്താവിഷ്കാരം ഒരുക്കി. നടനകൈരളിയുടെ നവരസോത്സവത്തിലാണ് സ്വാതിയുടെ അവതരണം അരങ്ങേറിയത്. സ്ത്രീശാക്തീകരണത്തിന്റെ ശക്തമായ സന്ദേശം പകര്‍ന്നുനല്‍കുന്നതായിരുന്നു നൃത്താവിഷ്കാരം. ഗുരു വേണുജിയുടെ കീഴില്‍ നവരസസാധന പരിശീലനത്തിനായി എത്തിയ സ്വാതി 15 ദിവസം നീണ്ട പരിശീലനത്തിന്റെ സമാപനമായാണ് മുത്തശന് ഭാരതിയാര്‍ രചിച്ച ഗീര്‍വാണ വാണി എന്ന കവിത നൃത്താവിഷ്കാരമാക്കിയത്.
സ്ത്രീയും പുരുഷനും തൊഴിലിലും ജീവിതത്തിലും തുല്യത കൈവരിക്കുമ്പോഴാണ് യഥാര്‍ഥ സ്വാതന്ത്ര്യം സാധ്യമാകുന്നതെന്ന ആശയമാണ് കവിതയുടെ ഇതിവൃത്തം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ട കവിതയാണ് സ്വാതി നൃത്താവിഷ്കാരത്തിലൂടെ വേദിയിലെത്തിച്ചത്. ചലച്ചിത്ര താരവും നര്‍ത്തകിയുമായ ഉത്തര ഉണ്ണി, അജന്യ കേലോത്ത്, മേരി, നിവേദിത, വെന്നല കിരണ്‍ എന്നിവരടക്കം നിരവധി നര്‍ത്തകര്‍ നവരസോത്സവത്തില്‍ വിവിധ അവതരണങ്ങളുമായി അരങ്ങിലെത്തി. ആലിയ ഖാന്, ധനുഷ് നാഗ്, കോമള്‍ വര്‍മ്മ, സഞ്ജയ് മഹന്തി, സ്മൃതി വാര്യര്‍ തുടങ്ങി 16 യുവപ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കും നവരസോത്സവം വേദിയായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു