തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
തൃശൂര്‍ ജില്ലാതല ഗുസ്തി മത്സരം ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് വൈസ് പ്രിസിഡന്റും സ്കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ സുമിത പ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലെയ സിഎംസി, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, ജില്ലാ ഒളിമ്പിക് റെസ്്ലിംഗ് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് കെ. ജോയ് വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായ ഡേവിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
മുരിയാട് പഞ്ചായത്തംഗം എ.എം. ജോണ്സണ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി, ജില്ലാ ഗുസ്തി അസോസിയേഷന് സെക്രട്ടറി പി.ജി. ബാബിനാഥ്, മുന്‍ ടിഡിഡബ്യൂഎ സെക്രട്ടറി സ്റ്റെബിന് ജോസഫ്, ചാമ്പ്യന്‍ഷിപ്പ് നിരീക്ഷകനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ അഖില്‍ അനിരുദ്ധന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ പത്ത് ക്ലബ്ബുകളെ പ്രതിനിധീകരിച്ചുകൊണ്ട് മിനി, സബ് ജൂണിയര്‍, കേഡറ്റ്, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി 150 ഓളം പുരുഷ വനിതാ ഗുസ്തി താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഗുസ്തി താരങ്ങള്‍ സംസ്ഥാന റെസ്്ലിംഗ് ചാമ്പ്യര്ഷിപ്പ് തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി