വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
ജനമൈത്രി പോലീസിന്റേയും ജെസിഐയുടെയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്നേഹക്കൂട് 2026 പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റേയും ജെസിഐയുടെയും ആഭിമുഖ്യത്തില്‍ സ്നേഹക്കൂട് 2026 പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സാന്ത്വനസദനില് വച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് ഷൈജോ ജോസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഒ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, ജനമൈത്രി സമിതിയംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ജനമൈത്രി പിആര്‍ഒ മനോജ്, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, സാന്ത്വന സദന് സെക്രട്ടറി സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ നിര്‍മ്മല, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, ജെസിഐ ട്രഷറര്‍ ലിന്റോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അനാഥരും അഗതികളും വിഭിന്ന ശേഷിയുള്ളവരുമായി ഒരു ദിനം പോലീസിനോടൊത്ത് ഒരുമിച്ച് ചെലവഴിച്ചുകൊണ്ട് അവരോടൊപ്പം ഭക്ഷണവും കഴിച്ച് അവരെ ചേര്‍ത്ത് നിര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ സ്നേഹക്കൂട് പദ്ധതി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി
രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം; പ്രശ്നം പരിഹരിക്കാന്‍ ജലനിധിയുമായി ചര്‍ച്ച