തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അബ്ദുള്‍ ഖാദര്‍.
ഇരിങ്ങാലക്കുട: കോണത്തുകുന്ന് പുഞ്ചപ്പറമ്പില്‍ സാലിമിന്റെ പറമ്പില്‍ നിന്ന് പാസോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതി അറസ്റ്റില്‍. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (48) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് സംഭവം.
കോണത്തുകുന്ന് സ്വദേശിയും അറക്കപറമ്പില്‍ വീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ഹാരിസ് (38) എന്നയാള്‍ പാസുള്ള മണ്ണ് എടുക്കുന്നതിനിടയില്‍ പ്രതിയായ അബ്ദുള്‍ ഖാദര്‍ സ്ഥലത്തെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം നല്കാന് തയാറാകാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി മുഹമ്മദ് ഹാരിസിന്റെ കോളറില്‍ കുത്തിപ്പിടിച്ച് വലത് നെഞ്ചില്‍ ഇടിക്കുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ എബിന്, ജിഎസ്ഐ മുഹമ്മദ് റാഷി, ജിഎസ്സിപിഒമാരായ വിജോഷ്, ഉമേഷ് കൃഷ്ണന്, സവീഷ്, സിപിഒ ടെസ്നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു