ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികള്‍ പിടിയില്‍
ജിതിക് (31), മഹേഷ് (33), ഫിരാജ് നായക് (26).

കാട്ടൂര്‍: വില്‍പ്പനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കാട്ടൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. എടതിരിത്തി പറയന്‍കടവ് സ്വദേശി തുരുത്തി വീട്ടില്‍ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പില്‍ വീട്ടില്‍ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടൂര്‍ അശോക ബാറിനു സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫിരാജ് നായക് ഒറീസയില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാന്‍സാഫ് സംഘവും കാട്ടൂര്‍ പോലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
ജിതിക് കയ്പമംഗലം മതിലകം പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ മാരായ ജയകൃഷ്ണന്, പ്രദീപ്, ജിഎഎസ്ഐ ലിജു, ജിഎസ്സി പി ഒ സോണി, ജിഎഎസ്ഐ വി.യു സില്‍ജോ, സിപിഒ മിഥുന്, കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐഎസ്എച്ച്ഒ ഹാഷിഷ്, എസ്ഐമാരായ ബാബു, തുളസിദാസ്, ജിഎസ്സിപിഒമാരായ രജീഷ്, സിജു, ഡ്രൈവര്‍ എഎസ്ഐ മുസ്തഫ ഷൗക്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി