ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ബികോം പ്രഫഷണല്‍ വിഭാഗം സംഘടിപ്പിച്ച ഇന്റര്‍ കോളജ് മാനേജ്മെന്റ് ബിസിനസ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ സഹൃദയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം പ്രഫഷണല്‍ വിഭാഗം സംഘടിപ്പിച്ച വെന്റോറ 2026 ബ്രാന്റ് ന്യു ഡേ എന്ന ഇന്റര്‍ കോളജ് മാനേജ്മെന്റ് ബിസിനസ് ഫെസ്റ്റ് വന്‍വിജയമായി. വിവിധ കോളജുകളില്‍ നിന്നായി 300 ലധികം വിദ്യാര്‍ഥികളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ബിസിനസ്, മാനേജ്മെന്റ്, സര്‍ഗാത്മകത, നൂതനാശയങ്ങള്‍ എന്നീ മേഖലകളിലെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന ഒമ്പത് ആവേശകരമായ മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്. 1,05,000 രൂപയുടെ സമ്മാനത്തുകയുണ്ടായിരുന്ന വെന്റോറ 2026 ല്‍ ഉടനീളം മികച്ച പങ്കാളിത്തവും കടുത്ത മത്സരവുമാണ് ദൃശ്യമായത്. സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
ബികോം പ്രഫഷണല്‍ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ഒ. ഫ്രാന്‍സിസ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, സ്റ്റാഫ് കണ്‍വീനറും അസി. പ്രഫസറുമായ വി. സിജി പോള്‍, വിദ്യാര്‍ഥി കണ്‍വീനറും ബികോം പ്രഫഷണല്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ നിരഞ്ജന കെ. ജയറാം എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സ്റ്റാഫ് കണ്‍വീനേഴ്സായ സി.എല്‍. ജിഷ, ഡോ.കെ.വി. ദിനി, വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍മാരായ ആര്യന് കെ. മനോജ്, വിദ്യാര്‍ഥി കണ്‍വീനര്‍ എഡ്രിന്‍ ആന്റോ എന്നിവര്‍ പങ്കെടുത്തു. വിവിധ ഇനങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ സഹൃദയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് വെന്റോറ 2026 ന്റെ ഓവറോള്‍ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു