അയല്വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പ്പിച്ച കേസിലെ പ്രതി അറസ്റ്റില്
പ്രതി സുധീഷ്.
ഇരിങ്ങാലക്കുട: അയല്വാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്പ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശേരി തേലപ്പിള്ളി കൂടാരം വീട്ടില് സുധീഷ് (45) ആണ് അറസ്റ്റിലായത്. ഈ മാസം ആറിന് ഉച്ചയ്ക്ക് 1.45ഓടെ അയല്വാസിയായ കൂടാരം വീട്ടില് മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാര്ഡ് എടുത്തോ എന്ന് ചോദിച്ച് തര്ക്കത്തിലാവുകയായിരുന്നു. താന് എടുത്തിട്ടില്ലെന്ന് മണികണ്ഠന് മറുപടി നല്കിയതിലുളള വൈരാഗ്യത്താല്, വീടിന്റെ ചുമരില് ചാരി വെച്ചിരുന്ന അടുക്കളയില് ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പ്പിക്കുകയായിരുന്നു. സുധീഷ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില് സ്ത്രീപീഡനത്തെ തുടര്ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിലും രണ്ട് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും അടക്കം അഞ്ച് ക്രിമിനല്ക്കേസുകളില് പ്രതിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ എബിന്, എസ്ഐ സൗമ്യ, ജിഎസ്സിപിഒ മാരായ ഗിരീഷ്, വിജോഷ്, ജിജില്, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
1 thought on “അയല്വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പ്പിച്ച കേസിലെ പ്രതി അറസ്റ്റില്”