യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
പ്രതി വിപിന്‍ നാരായണന്.
ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍. കൊരുമ്പിശേരിയില് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി മനവലശേരി വില്ലേജ് കൊരുമ്പിശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പില്‍ വീട്ടില്‍ വിപിന്‍ നാരായണന് (38) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഈ മാസം 14ന് ഉച്ചയ്ക്ക് 12 മണിയോടെ കൊരുമ്പിശേരിയില് വെച്ച് പ്രതികളോടൊപ്പം മദ്യം കഴിച്ചതിന് ശേഷമാണ് സംഭവം നടന്നത്. മനവലശേരി വില്ലേജ് കൊരുമ്പിശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടില്‍ ജിതിന് (33) പ്രതികളുടെ അടുത്ത് നിന്ന് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഇപ്പോള്‍ പോവണ്ട എന്ന് പ്രതികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ധിക്കരിച്ച് അവിടെ നിന്നും പോകാന്‍ ശ്രമിച്ച ജിതിനെ പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വിപിന്‍ നാരയണന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ രണ്ട് കേസിലും ഏഴ് അടിപിടിക്കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത നാല് കേസുകളിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം പതിനാല് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ ഇ.യു. സൗമ്യ, എസ്ഐ സി.എന്‍. എബിന്, ജിഎസ്സിപിഒ ഗിരീഷ്, അജിത്ത്, സിപിഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു