ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിന്റെ അതിജീവനത്തിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്നോട്ട് വച്ച സഹായാഭ്യര്‍ഥന തള്ളി ബാങ്കിന്റെ നിക്ഷേപക കൂട്ടായ്മ. അയ്യങ്കാവ് എന്‍എസ്എസ് ഹാളില്‍ ചേര്‍ന്ന നിക്ഷേപകകൂട്ടായ്മയുടെ യോഗമാണ് ബാങ്കിന്റെ മൂലധനം വര്‍ധിപ്പിക്കാന്‍ നിക്ഷേപങ്ങളുടെ ശതമാനം ഓഹരികളാക്കി മാറ്റി സഹകരിക്കണമെന്ന അഭ്യര്‍ഥനയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളോട് ആര്‍ബിഐ നിയമിച്ചിട്ടുള്ള ഭരണസമിതി പ്രതികരിച്ചിട്ടില്ലെന്ന് നിക്ഷേപകകൂട്ടായ്മ വ്യക്തമാക്കി.
ബാങ്ക് ജീവനക്കാരുടെ ശമ്പളം, ഫൊറന്‍സിക് ഓഡിറ്റ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനും ഇഡി അന്വേഷണം വരുന്നത് വരെ സമരപരിപാടികള്‍ ശക്തമായി തുടരാനും കേന്ദ്രമന്ത്രി കൂടിയായ എംപിയുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. 70 വയസ് പിന്നിട്ട നിക്ഷേപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. നിക്ഷേപകരുടെ വിഷയങ്ങളില്‍ എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ കൃത്യമായി ഇടപെടുന്നില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ കൂട്ടായ്മയുടെ അഡൈ്വസര്‍മാരായ സി.കെ. ജോസ്, അഡ്വ. ആന്റണി തെക്കേക്കര, കൂട്ടായ്മയുടെ സെക്രട്ടറി ലിയോ പി. ആന്റോ, ട്രഷറര്‍ ടി.സി. സഞ്ജീവന്, എക്സിക്യൂട്ടിവ് മെമ്പര്‍മാരായ ടോയ് വാറുണി, സനോജ് മോഹന്‍, സി.യു. ലത തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി