നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
നഗരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്കാരസാഹിതി ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സന് നിവേദനം സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: നഗരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്കാരസാഹിതി ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സന് നിവേദനം സമര്‍പ്പിച്ചു. നഗരസഭ ബസ്റ്റാന്‍ഡ്, നഗരസഭ പാര്‍ക്ക്, ബൈപ്പാസ് റോഡ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്കാരസാഹിതി നടത്തിയ ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍ എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ മത്സരത്തില്‍ വിജയിയായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അധ്യാപിക ഡോ. ശ്രുതി ദീപക് തയാറാക്കിയ ഭിന്നശേഷി സൗഹൃദ വികസന നിര്‍ദ്ദേശങ്ങളാണ് നിവേദനത്തിലൂടെ സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് വി.സി. വര്‍ഗീസ്, സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം, ട്രഷറര്‍ എ.സി. സുരേഷ്, സെക്രട്ടറി ഫ്രാന്‍സിസ് പുല്ലോക്കാരന്‍, മണ്ഡലം സെക്രട്ടറി ജോസഫ് പള്ളിപ്പാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി