ആറുവര്‍ഷത്തിനുശേഷം കരുവന്നൂര്‍ ബാങ്കില്‍ വാര്‍ഷികപൊതുയോഗം നടന്നു, യോഗ ഹാളിനു പുറത്ത് വായ് മൂടിക്കെട്ടി നിക്ഷേപകരുടെ പ്രതിഷേധം
ഇരിങ്ങാലക്കുട: ആറുവര്‍ഷത്തിനു ശേഷം കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ വാര്‍ഷികപൊതുയോഗം ചേര്‍ന്നു. വാര്‍ഷിക പൊതുയോഗം നടന്ന ഹാളിനു പുറത്ത് നിക്ഷേപകര്‍ വായ് മൂടിക്കെട്ടി സമരം ചെയ്തു. വാര്‍ഷികപൊതുയോഗം നടന്ന മാപ്രാണം പി.കെ. ചാത്തന് മാസ്റ്റര്‍ ഹാളിനു പുറത്തായിരുന്നു കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപകക്കൂട്ടായ്മയുടെ സമരം. നിക്ഷേപത്തുക തിരിച്ചുനല്‍കുക, സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് സാമ്പത്തികസഹായം പ്രഖ്യാപിക്കുക, ബാങ്ക് തട്ടിപ്പിലെ യഥാര്ഥപ്രതികളുടെ സ്വത്ത് കണ്ടുകെട്ടി അവരെ തുറുങ്കിലടയ്ക്കുക, ഇഡി കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. കൗണ്‍സിലര്‍ ടി.കെ. ഷാജു, മുരളി, രമേഷ് പീച്ചംപിള്ളി, ഉണ്ണികൃഷ്ണന് മാടായിക്കോണം, കൃഷ്ണന് കാക്കനാടന് എന്നിവര്‍ നേതൃത്വം നല്കി. 2019ല്‍ ആയിരുന്നു ബാങ്കില്‍ അവസാന പൊതുയോഗം നടന്നത്. തിരിച്ചടവില്ലാത്ത വായ്പകളില്‍ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സഹകാരികളുടെ വിശ്വാസം ആര്‍ജിച്ച് മികച്ച സഹകരണസ്ഥാപനമായി ബാങ്കിനെ മാറ്റിയെടുക്കാനും പൊതുയോഗം തീരുമാനിച്ചു.
ബാങ്കിംഗിതര വ്യാപാരപ്രവര്ത്തനങ്ങളിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കും. 162.94 കോടി രൂപ മുതലും പലിശയുമുള്പ്പടെ തിരിച്ചടവില്ലാത്ത വായ്പകളില്‍നിന്ന് തിരിച്ചുപിടിക്കാനും 178.78 കോടി രൂപ മുതലും പലിശയുമുള്പ്പടെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനും സാധിച്ചിട്ടുണ്ട്. തിരിച്ചടവില്ലാത്ത വായ്പകള്‍ തിരിച്ചുപിടിക്കാനും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പണം നല്‍കാനും സഹകാരികള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന സ്ഥിതിയിലേക്ക് കരുവന്നൂര്‍ ബാങ്കിനെ മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷനായ ബാങ്ക് പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ പറഞ്ഞു. മാപ്രാണം പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. വത്സലന്‍ സ്വാഗതവും ഭരണസമിതി അംഗം പി.സി. രഘു നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ആളൂര്‍ പഞ്ചായത്തില്‍ ഓപ്പറേഷന് തൂഫാന് 2.0 പദ്ധതിക്ക് ആവേശകരമായ തുടക്കം
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാന്‍ തുടങ്ങിയ ഗ്രാമച്ചന്ത; ഇന്ന് കാടുകയറി നശിക്കുന്നു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു