സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റും കാറളം ഗവണ്മെന്റ് ആയുര്‍വേദ വിഷവൈദ്യ ഡിസ്പെന്‍സറിയും സംയുക്തമായി നടത്തിയ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും കാറളം പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കാറളം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റും കാറളം ഗവണ്മെന്റ് ആയുര്‍വേദ വിഷവൈദ്യ ഡിസ്പെന്‍സറിയും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. 11 ാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടത്തി. കാറളം പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ പ്രിയ സുനില്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി രാജന്, പിടിഎ പ്രസിഡന്റ് കെ.സി. സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കാറളം ആയുര്‍വേദ വിഷ വൈദ്യ ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ സെലീന ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. മെഡിക്കല്‍ ഓഫീസര്‍ സെലീന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.പി. മായാദേവി, അധ്യാപകരായ ടി.എസ്. ശ്രീജ, ഭവ്യ തിലകന്, ആരോഗ്യപ്രവര്‍ത്തകരായ പ്രീതി, നിത്യ, എന്‍എസ്എസ് വളണ്ടിയേഴ്സ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ സ്വാഗതവും എന്‍എസ്എസ് വളണ്ടിയര്‍ അധിശ്യ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി