കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അംഗങ്ങള്‍ കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ഇരിങ്ങാലക്കുട: കായികരംഗത്തെ മികവിന് വീണ്ടും അംഗീകാരം. കാലിക്കട്ട് സര്‍വകലാശാലയുടെ 2025 26 അധ്യയന വര്‍ഷത്തെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള 400 ലേറെ കോളജുകളില്‍ നിന്നാണ് സെന്റ് ജോസഫ്സ് കോളജ് ഈ നേട്ടം സ്വന്തമാക്കിയത്. വിദ്യാഭ്യാസത്തോടൊപ്പം കായികമികവിനും തുല്യപ്രാധാന്യം നല്കുന്ന സമഗ്രമായ കായികസംസ്കാരമാണ് കോളജിന്റെ നേട്ടങ്ങള്‍ക്ക് കരുത്താകുന്നത്. വര്‍ഷങ്ങളായി നിരവധി അന്തര്‍ദേശീയ, ദേശീയ, സര്‍വകലാശാലാതല താരങ്ങളെ വളര്‍ത്തിയെടുത്ത കോളജില്‍ മികച്ച പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും സ്കോളര്‍ഷിപ്പുകളും പരിശീലക പിന്തുണയും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
2025 26 അധ്യയന വര്‍ഷത്തില്‍ മാത്രം കോളജില്‍ നാല് അന്തര്‍ദേശീയ താരങ്ങളും 20 ദേശീയ താരങ്ങളും 48 ഇന്റര്‍ യൂണിവേഴ്സിറ്റി താരങ്ങളും 17 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് താരങ്ങളും ഉണ്ടായിരുന്നു. പവര്‍ലിഫ്റ്റിങ്ങില്‍ ഏഷ്യന്‍ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ സീയ മെല്റ്റില്ഡ ബൈജു കോളജിന്റെ അന്തര്‍ദേശീയ നേട്ടത്തിന് തിളക്കം പകര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജ് മത്സരങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യന്‍ഷിപ്പുകളും സെന്റ് ജോസഫ്സ് സ്വന്തമാക്കി. മികച്ച കായിക അടിസ്ഥാനസൗകര്യങ്ങള്‍ക്കും പരിശീലന സംവിധാനങ്ങള്‍ക്കും പുറമെ താരങ്ങള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പുകളും പിന്തുണയും കോളജിന്റെ കായിക മുന്നേറ്റത്തിന് കരുത്തേകുന്നു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ മൂന്ന് അക്കാദമികളും കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്പോര്‍ട്സ് ക്വാട്ടയിലൂടെ രാജ്യത്തെ വിവിധ വകുപ്പുകളില്‍ കോളജിലെ നിരവധി കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം കായികത്തെ ക്യാമ്പസ് സംസ്കാരത്തിന്റെ അവിഭാജ്യഘടകമാക്കുന്നതിനും കോളജ് ശ്രദ്ധ നല്കിവരുന്നു. വര്‍ഷം മുഴുവന്‍ അധ്വാനിച്ച കായികതാരങ്ങള്‍, അവരെ നയിച്ച പരിശീലകര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം, മാനേജ്മെന്റ്, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരവും കോളജിന്റെ ടീം സ്പിരിറ്റിനുള്ള അംഗീകാരവുമാ് പുരസ്കാരമെന്ന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ക്ലെയര്‍, കായിക മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്പ്, എന്‍.എസ്. വിഷ്ണു, ബര്‍സാര്‍ സി. ജോമരിയ, കായിക താരങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
നഗരവികസനം ഭിന്നശേഷി സൗഹൃദപരമാകണം: സംസ്കാരസാഹിതി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സീനിയര്‍ സൗഹൃദ യാത്ര നടത്തി