ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ആനന്ദപുരം സിഎച്ച്സി സൂപ്രണ്ട് ഡോ. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എ. പോള്‍, കൗണ്‍സിലര്‍മാരായ വിജയകുമാരി അനിലന്‍, റമീല സതീശന്, സുരഭി വിനോദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ.വി. ഗീത, പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഫാരിസ് സലാം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. അജീഷ് എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്, ഗവ. മോഡല്‍ ബോയ്സ് സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍, നാഷണല്‍ സ്കൂള്‍, ലാല്‍ മെമ്മോറിയല്‍ നഴ്സിംഗ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. നേരത്തെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തു നിന്നും സന്ദേശ റാലി നടന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം