മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാരത്തോണ്‍ മത്സരം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മാരത്തോണ്‍ മത്സരം സഘടിപ്പിച്ചു. മുരിയാട് വേഴക്കാട്ടുകര സെന്റര്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയാണ് മത്സരം നടത്തിയത്. മുരിയാട് വേഴക്കാട്ടുകര സെന്ററില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഖിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സണ്, സമിതി അംഗങ്ങളായ ടി.കെ. ശശി, സുരേഷ് ബാബു, അജീഷ് കുഞ്ഞന്‍, ജസ്റ്റിന് ജോര്‍ജ്, എ.എസ്. സുനില്‍ കുമാര്‍, ബിന്ദു ടീച്ചര്‍, ഷീജ മോഹനന്, ജ്യോതി സരിന്, ബ്ലോക്ക് അംഗം കെ.യു. വിജയന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദന് നന്ദിയും പറഞ്ഞു. വിവിധ ക്ലബ് ഭാരവാഹികളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം