ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് തല ക്ഷീരസംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് തല ക്ഷീരസംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ആനന്ദപുരം ഇഎംഎസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് പാലില്‍ നിന്നും മൂല്യവര്‍ധിത പാല് ഉല്‍പ്പന്നങ്ങള്‍, കറവ പശുക്കളിലെ ശാസ്ത്രീയ തീറ്റ ക്രമം എന്നിവയെ കുറിച്ച് സെമിനാറുകള്‍ നടന്നു. ബ്ലോക്കിലെ മികച്ച ക്ഷീര കര്ഷകന് കര്‍ഷക, പട്ടികജാതി വിഭാഗം കര്‍ഷക യുവ കര്ഷകന്, മുതിര്‍ന്ന കര്ഷകന്, ബ്ലോക്കിലെ മികച്ച പുല്‍ത്തോട്ടം കര്‍ഷകര്‍, സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകര്‍, ബ്ലോക്കിലെ മികച്ച ക്ഷീര സംഘം, ഗുണമേന്മയുള്ള പാല് സംഭരിച്ച ക്ഷീരസംഘം, മികച്ച ക്ഷേമനിധി കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഇതിനോടനുബന്ധിച്ച് നടത്തിയ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം, ജീവനക്കാര്‍ക്കുള്ള ഡയറി ക്വിസ് മത്സരം എന്നിവയുടെ സമ്മാനദാനവും നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, അമ്പിളി വേണു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി നെല്‍സണ്‍, ആനന്ദപുരം റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം. ഗിരിജന്‍, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ദിവ്യ വത്സന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി
നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു