ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമിട്ടുകൊണ്ട് എടതിരിഞ്ഞി എച്ച്ഡിപി എച്ച്എസ്എസില്‍ ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു. ഡിഇഒ എം.വി. ഉഷ ശാസ്ത്രസന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ എം.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ ദിലീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഈശ്വരി ജയന്, ആരോഗ്യകാര്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ഹജീഷ്, പിടിഎ പ്രസിഡന്റ് സജിത വിപിന്‍, എച്ച്എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ. വര്‍ഗീസ്, വികസനസമിതി ഭാരവാഹികളായ എന്‍.പി. രജനി, ഡോ. കെ.ആര്. സുധീര്‍, ബിപിസി സരിത എ. കണിച്ചായി, ഡയറ്റ് ഫാക്കല്‍റ്റി എം.ആര്. സനോജ്, പ്രിന്‍സിപ്പല്‍ കെ.എ. സീമ, എച്ച്എം ഫോറം കണ്‍വീനര്‍ സിന്ധു മേനോന് എന്നിവര്‍ സംസാരിച്ചു. മേള വെള്ളിയാഴ്ച സമാപിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം