സംസ്ഥാനത്ത് (ഡിസംബർ 20) 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന് (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്നോള്‍ഡ് (61), പൂച്ചക്കല്‍ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂര്‍ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസന്‍ (76), തൃശൂര്‍ വെളുതൂര്‍ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂര്‍കുളം സ്വദേശി വാസു (53), കാട്ടൂര്‍ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹന്‍ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്തീന് കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിന്‍കുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ്, 279 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 20/12/2020 408 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 279 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6065 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 160 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 69,341 ആണ്. 62,773 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 37 പുരുഷന്മാരും 19 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആണ്‍കുട്ടികളും 05 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 161
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 07
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-88
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 66
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-56
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-79
സി.എഫ്.എല്‍.ടി.സി കൊരട്ടി – 59
പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍ڊ161
സി.എഫ്.എല്‍.ടി.സി, നാട്ടിക -166
ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി ڊ76
ജനറല്‍ ആശുപത്രി തൃശ്ശൂര്‍-14
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -19
ചാവക്കാട് താലൂക്ക് ആശുപത്രി -21
ചാലക്കുടി താലൂക്ക് ആശുപത്രി -12
കുന്നംകുളം താലൂക്ക് ആശുപത്രി -01
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -19
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-33
അമല ആശുപത്രി-18
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -49
മദര്‍ ആശുപത്രി -08
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -06
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -02
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -05
രാജാ ആശുപത്രി ചാവക്കാട് – 11
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 09
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 06
റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവില്‍ – 03
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 03
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-08
മരിയ തെരേസ ഹോസ്പിറ്റല്‍ മാള – 05
4266 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്.655 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 158 പേര് ആശുപത്രിയിലും 497 പേര് വീടുകളിലുമാണ്. 5016 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3374 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1351 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 291 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,80,228 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 329 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,18,017 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 456 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.