നഗരസഭ തുടര്‍ച്ചയായി മൂന്നാം തവണയും വനിത ഭരിക്കും
നഗരസഭ ചെയര്‍പേഴ്സണ്‍ പദവി; ഭരണകക്ഷിയില്‍ പങ്കിടല്‍ ഉണ്ടാകില്ലെന്ന് സൂചന; വാര്‍ഡ് 26 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിക്ക് ബൂത്ത് പ്രസിഡന്റ് പരാതി നല്കി
ഇരിങ്ങാലക്കുട: നഗരസഭ തുടര്‍ച്ചയായി മൂന്നാം തവണയും വനിത ഭരിക്കും. കഴിഞ്ഞ തവണ അധ്യക്ഷ പദവി എസ്സി ജനറല്‍ വിഭാഗത്തിനായിരുന്നെങ്കിലും ഭരണം ലഭിച്ച യുഡിഎഫിലെ ഏക പട്ടികജാതി വനിതാ അംഗമായിരുന്ന നിമ്യ ഷിജുവാണ് അധ്യക്ഷയായത്. 2010 ല്‍ നഗരസഭയുടെ അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 2010- 2015 കാലഘട്ടത്തില്‍ മൂന്നു ഘട്ടമായി യുഡിഎഫിലെ സോണിയഗിരി, ബെന്‍സി ഡേവിസ്, മേരിക്കുട്ടി ജോയ് എന്നിവരായിരുന്നു അധ്യക്ഷ സ്ഥാനത്ത്. ഇത്തവണ വീണ്ടും വനിതാ സംവരണമാണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും 17 സീറ്റ് നേടിയ യുഡിഎഫിനാണു സാധ്യത. സിപിഎം നേതാവായ കെ.ആര്. വിജയയായിരിക്കും 16 സീറ്റ് നേടിയ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. രണ്ടാം വട്ടവും മത്സരിച്ച് ജയിച്ച അമ്പിളി ജയനായിരിക്കും എട്ടു സീറ്റ് നേടിയ ബിജെപിയുടെ സ്ഥാനാര്‍ഥി. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച് അടുത്ത അഞ്ചു വര്‍ഷം ഭരണകക്ഷിയായ യുഡിഎഫില്‍ പങ്കിടല്‍ ഉണ്ടാകില്ലെന്നാണ് സൂചന. മുന്‍ ചെയര്മാന്മാരായ സോണിയഗിരി, മുന്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് സുജ സഞ്ജീവ്കുമാര്‍ എന്നീ മൂന്നു പേര്‍ക്കും അവസരങ്ങള്‍ നല്കുമെന്നു രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്‍ ചെയര്‍പേഴ്സണും ഡിസിസി സെക്രട്ടറിയുമായ സോണിയഗിരിക്കു അഞ്ചു വര്‍ഷക്കാലം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നാണു പുറത്തു വരുന്ന സൂചനകള്‍. എന്നാല്‍ മുന്‍ കാറളം പഞ്ചായത്ത് അംഗവും എട്ടു വര്‍ഷം മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സ്ഥാനം വഹിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാര്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ക്കു അധ്യക്ഷ സ്ഥാനം നല്‍കണമെന്നാവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കൗണ്‍സില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണു ഡിസിസി സെക്രട്ടറി കൂടിയായ സോണിയഗിരി തെരഞ്ഞെടുക്കപ്പെടുന്നത്. വാര്‍ഡ് 26 ല്‍ നിന്നും 41 വോട്ടിനാണു സോണിയഗിരി ഇത്തവണ ജയിച്ചത്. അതേസമയം ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങള്‍ സംബന്ധിച്ചും ഭരണകാലാവധി സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും പാര്‍ലിമെന്ററി പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും 27 നു മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനം ആകുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ഇതിനിടയില്‍ 27-ാം വാര്‍ഡില്‍ മത്സരിച്ചു വിജയിച്ച സോണിയഗിരി 26-ാം വാര്‍ഡില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് കുടുംബങ്ങളോടും ബിജെപി സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായി ആരോപിച്ച് വാര്‍ഡ് 26 ലെ ബൂത്ത് പ്രസിഡന്റ് എന്‍.എം. രവി ഡിസിസി പ്രസിഡന്റ് എം.പി. വിന്സെന്റിനു പരാതി നല്കി. ഇതു സംബന്ധിച്ച തെളിവുകള്‍ നല്കാന് തയാറാണെന്നും നടപടി വേണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കൂറ്റന്‍ ഫഌ്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞ് കവലകള്‍; നാടാകെ ലോകകപ്പ് ഫുട്ബാള്‍ ആരവത്തില്‍
കച്ചേരിവളപ്പിനോട് വിടപറഞ്ഞ് മജിസ്ട്രേറ്റ് കോടതി; ചരിത്രമാറ്റത്തിന് സാക്ഷിയായി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു