ഇരിങ്ങാലക്കുടയില്‍ വന്‍ ലഹരി മരുന്ന് വേട്ട; മൂവായിരം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ പോലീസ് സംഘം നടത്തിയ വന്‍ ലഹരി മരുന്ന് വേട്ടയില്‍ മൂവായിരം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു; രണ്ട് പേര് പിടിയില്‍. കരൂപ്പടന്ന നെടുങ്കാണത്തകുന്ന് സ്വദേശി വലിയകത്ത് വീട്ടില്‍ ഷഹബാസ് (40), മൂര്‍ക്കനാട് സ്വദേശി ചേക്കൂക്കല് വീട്ടില്‍ ഷൗക്കത്തലി (40) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ എസ്സ് പി ആര്. വിശ്വനാഥിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ജില്ലാ പരിധിയിലെ ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. ഷാജ് ജോസിന്റെ നേത്യത്വത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്ക് വച്ച വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വോഡിലെ ചുണക്കുട്ടന് 331-ാം നമ്പര്‍ ഡോഗ് റാണയുടെ സഹായത്താലാണ് പരിശോധന നടത്തിയത്. ഏതെങ്കിലും ലഹരി മരുന്നിന്റെ മണം കിട്ടിയാല്‍ റാണ പിടികൂടിയിരിക്കും. കരൂപ്പടന്ന നെടുങ്കാണത്തകുന്ന് സ്വദേശി വലിയകത്ത് വീട്ടില്‍ ഷഹബാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി വീടിന്റെ പല ഭാഗത്തായി സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്ന് റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. കൂടാതെ മൂര്‍ക്കനാട് സ്വദേശി ചേക്കൂക്കല് വീട്ടില്‍ ഷൗക്കത്തലിയുടെ പലചരക്ക് കടയില്‍ പച്ചക്കറികള്‍ക്കിടയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച് വച്ചിരുന്ന ലഹരി മരുന്നുകളും റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. എസ്.ഐ. പി.ജി അനൂപ്, എ.എസ്.ഐ.അനീഷ്കുമാര്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി സിദ്ധാര്ത്ഥന്, സി.പി. ഒ. വൈശാഖ് മംഗലന്‍, ഡോഗ് സ്ക്വോഡ് അംഗങ്ങളായ സി.പി. ഒ മാരായ രാകേഷ് , റിജേഷ്, ജോജോ, രജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.