കെപിഎംഎസ് തൃശൂര്‍ ജില്ലാ സമ്മേളനം നടന്നു

ആളൂര്‍: കെപിഎംഎസ് തൃശൂര്‍ ജില്ലാ സമ്മേളനം ആളൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. വിജയന് അധ്യക്ഷത വഹിച്ചു. പി.സി. പരമേശ്വരന്, വി.കെ. ബാബു, ജില്ലാ സെക്രട്ടറി വി.എസ്. ആസുദോഷ്, ജില്ലാ ട്രഷറര്‍ പി.എ. രവി, ടി.എസ്. റെജികുമാര്‍, ടി.എ. വേണു എന്നിവര്‍ പ്രസംഗിച്ചു.