ഓട്ടോറിക്ഷ തൊഴിലാളി വെള്ളത്തില്‍ വീണ് മരിച്ചു
നടവരമ്പ്: ഓട്ടോറിക്ഷ തൊഴിലാളി വെള്ളത്തില്‍ വീണു മരിച്ചു. നടവരമ്പ് കോളനി സെന്ററില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോറ്റംതോട്ടില് പരേതനായ വേലായുധന് മകന് ഷൈലോക്ക് (40) ആണ് നടവരമ്പ് പൊയ്യ ചിറയില്‍ വെള്ളത്തില്‍ മുങ്ങി മരിച്ചത്. ക്രിസ്തുമസ് ദിവസം വൈകീട്ട് താറാവിനെ വീട്ടിലേക്കു കൊണ്ടുവരുവാന്‍ പോകുന്നതിനിടയില്‍ വെള്ളത്തില്‍ വീണു മരിക്കുകയായിരുന്നു. 26 ന് രാവിലെയാണു മൃതശരീരം കണ്ടെത്തിയത്. കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും ശേഷം മൃതശരീരം ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ക്രിമിറ്റോറിയത്തില്‍ സംസ്കരിച്ചു. അമ്മ: രമണി. ഭാര്യ: നീതു. മക്കള്‍: അലന്, അവന്തിക. സഹോദരി: അനശ്വര ബിജു.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി