ക്രിസ്തുമസ് ദിനത്തില്‍ പിതാവിന് ഭക്ഷണവുമായി പോയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു
ഇരിങ്ങാലക്കുട: ക്രിസ്തുമസ് ദിനത്തില്‍ പിതാവിനു ഭക്ഷണവുമായി പോയ വീട്ടമ്മ അപകടത്തില്‍ മരിച്ചു. താഴെക്കാട് കണ്ണിക്കര ചാതേലി ജോര്‍ജ് ഡിക്സന്റെ ഭാര്യ ദീപ (34) ആണ് മരിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്ത് വച്ചായിരുന്നു അപകടം. ഇവര്‍ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ബൈക്കും കാറും ഇടിച്ചായിരുന്നു അപകടമെന്നു നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദീപയെ പുല്ലൂര്‍ മിഷന് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ട് ഏഴിനു മരണം സംഭവിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്ന മകന് ആറ് വയസുകാരനായ ഡോണ്‍ പരിക്കേറ്റ് എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പുല്ലൂര്‍ സ്കൂളിനടുത്ത് വൃന്ദാവന്‍ റോഡില്‍ താമസിക്കുന്ന പിതാവ് ചുക്കിരിയാന്‍ വീട്ടില്‍ അന്തോണിയുടെ വീട്ടിലേക്കു ദീപയും മകനും ഭക്ഷണവുമായി പോകുന്നതിനിടയിലായിരുന്നു അപകടം. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടത്തി. ഒരു വയസുള്ള ഡിയോണ്‍ രണ്ടാമത്തെ മകനാണ്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി