‘ഹാക്കെഡ്’ വെബ്സൈറ്റ് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേഷന് ‘കോഡ്’ മുന്‍വര്‍ഷങ്ങളായി നടത്തി വരുന്ന ബീച് ഹാക്കിന്റെ ഓണ്‍ലൈന്‍ എഡിഷന് ‘ഹാക്കെഡ്’ വെബ്സൈറ്റ് പ്രകാശനവും രജിസ്ട്രേഷന് ഫഌഗ് ഓഫും നടത്തി. ഹാക്കത്തോണിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐഎംഐടിയെ (ഇന്റര്‍ നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക് ഇരിങ്ങാലക്കുട) അനൗണ്‍സ് ചെയ്തു. ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ രംഗത്ത് പുത്തന്‍ ആശയങ്ങളെ കണ്ടെത്തുകയാണു ഹാക്കത്തോണിന്റെ ലക്ഷ്യം. കോളജ് ഡയറക്ടര്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വെബ്സൈറ്റ് പ്രകാശനം ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് കാലത്ത് വിദ്യാര്‍ഥികളുടെ ആശയങ്ങളെ വേണ്ടവിധത്തില്‍ സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെയാണു ഹാക്കെഡ് നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. ഐഎംഐടി സിടിഒ ജീസ് ലാസര്‍ ഹാക്കെഡ് രജിസ്ട്രേഷന് ഫഌഗ് ഓഫ് ചെയ്തു. ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ രംഗത്ത് വരേണ്ട മാറ്റങ്ങളുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രയോര്‍ ക്രൈസ്റ്റ് മോണസ്ട്രി, ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ വി.ഡി. ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ, ഫിറോസ് ബാബു (ഐഎംഐടി), കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം എച്ച്ഒഡി രമ്യ കെ. ശശി എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു