ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട: ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മധ്യസ്ഥ തിരുനാളിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന്റെയും കൊടിയേറി. രൂപതാ വികാരി ജനറാള്‍ മോണ്‍ ജോയ് പാലിയേക്കര കൊടിയേറ്റം നിര്‍വഹിച്ചു. ജനുവരി രണ്ടു വരെ നവനാളായി ആചരിക്കും. ജനുവരി രണ്ട്, മൂന്നു ദിവസങ്ങളിലായി തിരുനാള്‍ ആഘോഷിക്കും. ആഘോഷങ്ങള്‍ക്കു വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, കൈക്കാരന്മാരായ ഫെലിക്സ് മണാത്ത്, ബാബു അമ്പങ്ങാടന്, അരുണ്‍ കെ. രാജ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു