മാധവികുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നീർമാതളം പുരസ്കാരം റെജില ഷെറിന് ഏറ്റുവാങ്ങി
\ഇരിങ്ങാലക്കുട: തിരുവനന്തപുരം സാഹിതിയുടെ ഈ വര്‍ഷത്തെ മികച്ച കവിത സമാഹാരത്തിനു മാധവികുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നീര്‍മാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ കവയത്രി റെജില ഷെറിന് തിരുവനന്തപുരം ബിഹബ് ഓഡിറ്റോറിയത്തില്‍ (യു.എ. ഖാദര്‍ നഗര്‍) വച്ച് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയില്‍ നിന്നും ഏറ്റുവാങ്ങി. കര്‍ദിനാള്‍ ബസേലിയസ് ക്ലീമിസ് കതോലിക്ക ബാവ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മന്ത്രി വി.സി. കബീര്‍, വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ. ജെയിംസ്, പള്ളിയറ ശ്രീധരന്, കെ. ദേവകി എന്നിവര്‍ പങ്കെടുത്തു. റെജില ഷെറിന്റെ ഖമര്‍ പാടുകയാണ് എന്ന കവിത സമാഹരത്തിനാണു പുരസ്കാരം ലഭിച്ചത്. പുകസ ജില്ലാ കമ്മിറ്റി അംഗവും സാംസ്കാരിക പ്രവര്‍ത്തകനുമായ ഷെറിന് അഹമ്മദിന്റെ ഭാര്യയാണ്. എംബിബിഎസ് വിദ്യാര്‍ഥി അര്‍ഷക്ക് ആലിം അഹമ്മദ്, പോളി ടെക്നിക് വിദ്യാര്‍ഥി അമന് അഹമ്മദ് എന്നിവര്‍ മക്കളാണ്.