റേഷന്‍ കാര്‍ഡ് നേര്‍വിചാരണ ആരംഭിക്കുന്നു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ (ബിപിഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി ലഭിച്ച അപേക്ഷകളിന്മേല് ജനുവരി നാലു മുതല്‍ പഞ്ചായത്ത്/ റേഷന്‍കട തിരിച്ച് നേര്‍വിചാരണ (ഹിയറിംഗ്) നടക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള രേഖകള്‍ പരിശോധിക്കുന്നതിനായി താഴെ പറയുന്ന ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് നാലു വരെ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്‍ നഗരസഭയിലും പഞ്ചായത്തിലുമായുള്ളവര്ക്ക് നേര്‍വിചാരണ നടക്കും. ജനുവരി നാലു മുതല്‍ 13 വരെ പുതുക്കാട്, പറപ്പൂക്കര, മുരിയാട് പഞ്ചായത്തിലുള്ളവര്‍ക്കും 16 മുതല്‍ 27 വരെ വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ പഞ്ചായത്തിലുള്ളവര്‍ക്കും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെ ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂര്‍, കാറളം പഞ്ചായത്തിലുള്ളവര്‍ക്കും 16 മുതല്‍ 27 വരെ തൃക്കൂര് നെന്മണിക്കര, അളഗപ്പനഗര്‍ പഞ്ചായത്തിലുള്ളവര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ വേളൂക്കര, പൂമംഗലം, പടിയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കും നേര്‍വിചാരണ നടക്കും. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ (ബിപിഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ നാളെ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതാത് റേഷന്‍ കടകയില്‍ നിന്നും ലഭിക്കുന്ന ടോക്കണ്‍, ബന്ധപ്പെട്ട രേഖകള്‍ (1. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുടെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്കുന്ന സാക്ഷ്യപത്രം, 2. വീടിന്റെ വിസ്തീര്‍ണ തെളിയിക്കുന്നതിനു പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറി നല്കുന്ന സാക്ഷ്യപത്രം, 3. എസ്സി/എസ്ടി വിഭാഗക്കാര്‍ ആണെങ്കില്‍ ജാതി തെളിയിക്കുന്ന രേഖ, 4. റേഷന്‍കാര്‍ഡിലെ അംഗങ്ങള്‍ ആരെങ്കിലും രോഗബാധിതരാണെങ്കില്‍ ആയതു തെളിയിക്കുന്ന രേഖ, 5. പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ആയതു തെളിയിക്കുന്ന രേഖ, 6. സര്‍ക്കാര്‍ ധനസഹായത്തോടെ വീടുകള്‍ ലഭ്യമായവര്‍ ആയതു തെളിയിക്കുന്ന രേഖ), പുതിയ റേഷന്‍ കാര്‍ഡ് എന്നിവ സഹിതം റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന ടോക്കണില്‍ സൂചിപ്പിച്ചിട്ടുള്ള തിയതിയില്‍ തന്നെ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് ഓഫീസില്‍ ഹാജരാകണം. പുതിയ അപേക്ഷകള്‍ ഇതോടൊപ്പം സ്വീകരിക്കുന്നതല്ലെന്നും നേര്വിചാരണയ്ക്കു ഹാജരാകാത്തവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനു പരിഗണിക്കില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0480-2825321