കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വെള്ളാങ്കല്ലൂര്‍ എസ്കെഎസ്എസ്എഫ് മേഖല കമ്മിറ്റി
കരൂപ്പടന്ന: മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് കീഴടങ്ങിയതായി എസ്കെഎസ്എസ്എഫ് വെള്ളാങ്കല്ലൂര്‍ മേഖല കമ്മിറ്റി. ഇന്ത്യയിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കാര്‍ഷിക ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാരുമാത്ര നെല്‍പ്പാടത്ത് ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു നേതാക്കള്‍. പഞ്ചായത്തംഗം ടി.കെ. ഷറഫുദ്ദീന് സംഗമം ഉദ്ഘാടനം ചെയ്തു. മേഖല ആക്ടിംഗ് പ്രസിഡന്റ് വാഹിദ് പുല്ലൂറ്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.എ. സദക്കത്തുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ആമുഖപ്രഭാഷണം നടത്തി. റേഞ്ച് പ്രസിഡന്റ് സി.പി. മുഹമ്മദ് ഫൈസി, അളിയാര്‍ കടലായി, ജാഫര്‍ കല്ലുങ്ങല്‍, ഷാജഹാന് ഹാജി, സുഹൈല്‍ കടലായി, ഇസ്മായില്‍ പട്ടേപ്പാടം, പി.കെ.എം. അഷ്റഫ്, സാദത്ത് കാരുമാത്ര എന്നിവര്‍ പ്രസംഗിച്ചു.




ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തിരുവാതിര ഞാറ്റുവേല ഉത്സവം; കേരള ജൈവകര്‍ഷക സമിതി നാടന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു