വനിത ശിശു വികസന വകുപ്പിന്റെ ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിളര്‍ച്ച ഒഴിവാക്കുന്നതിനായി തയാറാക്കിയ പോസ്റ്ററിന്റെ നഗരസഭാതല പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലിക്കു പോസ്റ്റര്‍ നല്കി കൊണ്ടു പ്രകാശനകര്‍മം നിര്‍വഹിച്ചു. ആരോഗ്യ ദൃഢമായ ശരീരവും ഉന്മേഷ പൂര്‍ണമായ മനസും ഉണ്ടാകുന്നതിനായി രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടി വിളര്‍ച്ച ഒഴിവാക്കുന്നതിനായി ഇരുമ്പടങ്ങിയ ഭക്ഷണം, ഐഎഫ്എ ടാബ്ലറ്റുകള്, വിറ്റാമിന്‍ സി ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണു വനിതാ ശിശു വികസന വകുപ്പ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. നഗരസഭാ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.വി. സലോമി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ബേബി, കെ.ജി. അനില്‍, പി.എം. രാജന് എന്നിവര്‍ സന്നിഹിതരായി.