സ്പെഷല്‍ സബ് ജയിലില്‍ വായനാ സൗകര്യം ഒരുക്കി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ തടവുപുള്ളികള്‍ക്കു വായനയ്ക്കു സൗകര്യം ഒരുക്കി. ജയിലിലേക്കു ടേബിളും കസേരകളും പുസ്തകങ്ങളും നല്‍കിയാണു തവനിഷ് ഇത്തരത്തില്‍ സൗകര്യം ഒരുക്കിയത്. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സാധനങ്ങള്‍ ജയില്‍ സൂപ്രണ്ട് അന്‍വര്‍ റാവുത്തര്‍ക്കു കൈമാറി. തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റേഴ്സായ പ്രഫ. മുവിഷ് മുരളി, പ്രഫ. അല്വിന് തോമസ്, പ്രഫ. റീജ യൂജിന്‍, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് ഹാഫിസ്, കരിഷ്മ പയസ്, രാഫെല്‍ ഷാജു, ആന്റണി അതുല്‍, അബിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു