കാട്ടൂരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
കാട്ടൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടൂര്‍ എസ്എന്‍ഡിപി സ്വദേശി പുത്തന്‍ തെരുവില്‍ വീട്ടില്‍ ഷാജഹാനാണ് വെട്ടേറ്റത്. വീടിനു സമീപം വെച്ചാണ് മാരകായുധങ്ങളുമായി രണ്ടംഗ സംഘം ഷാജഹാനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാളുടെ ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും പുറത്ത് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കാറളം വെള്ളാനി സ്വദേശിയായ കതിരപ്പിള്ളി രവിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇയാളുടെ മകന് രാഹുല്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. കാട്ടൂര്‍ സിഐ സജീവ്, എസ്ഐ വി.വി. വിമല്‍, പോലീസ് ഉദ്യോഗസ്ഥരായ മുരുകദാസ്, പ്രദോഷ്, താജുദ്ദീന്, വിജേഷ്, സനില്‍ എന്നിവരാണു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍