സി.എസ്. സുധനു കര്‍ഷക സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി

ഇരിങ്ങാലക്കുട: ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന സി.എസ്. സുധനു കര്‍ഷക സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി. കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക സംഘം നേതാക്കളായ ജിനാരാജ് ദാസ്, കെ.എം. സജീവന്, എം. അനില്‍കുമാര്‍, പി.എ. പാര്ഥന്, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എ. രാമാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.