പരാതി പരിഹാര അദാലത്ത് അപേക്ഷ നല്‍കാം
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ജില്ലാതല പൊതുജന പരാതി അദാലത്ത് ‘സാന്ത്വന സ്പര്‍ശം 2021’ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍ക്കു ഫെബ്രുവരി നാലിനു ഇരിങ്ങാലക്കുടയില്‍ നടക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും നേതൃത്വം നല്‍കും. പ്രധാനമായും 2018, 19 ലെ പ്രളയം, ലൈഫ് മിഷന്, പട്ടയം, പോലീസ് വകുപ്പുമായി ബന്ധപ്പെട്ടവ എന്നീ അപേക്ഷകള്‍ ഒഴികെയുള്ള വിഷയങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്