കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍
ഇരിങ്ങാലക്കുട: കൊരുമ്പിശേരി കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം. അഞ്ചു ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ മൂന്നു ഉരുളികള്‍ കവര്‍ന്നിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 4.30 നു എത്തിയ കീഴ്ശാന്തി മുരളിയാണു മോഷണം നടന്ന വിവരം അറിഞ്ഞത്. ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തുവെങ്കിലും തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. 25,000 വിലയുള്ള ഉരുളികളാണു നഷ്ടപ്പെട്ടിരിക്കുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേലൂക്കാവ് ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.