കേരള വണിക വൈശ്യസംഘം ശാഖാ കമ്മിറ്റി അനുമോദന സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: കേരള വണികവൈശ്യസംഘം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സമ്മേളനം നടത്തി. സമ്മേളനത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അനുമോദന സമ്മേളനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ്. ശ്രീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എസ്. ബിനോജ്, ജില്ലാ ട്രഷറര്‍ എം.കെ. സേതുമാധവന്, ശങ്കരന് പഴയാറ്റില്‍, ജിതിന്‍ദാസ് തൈവളപ്പില്‍, അഡ്വ. കമലം, ശിവരാജ്, റാണി കൃഷ്ണന്, അശ്വിന് രാമചന്ദ്രന്, ശാഖാ സെക്രട്ടറി സി.ആര്. മണികണ്ഠന്, ട്രഷറര്‍ വിനോദിനി മുരളി എന്നിവര്‍ പ്രസംഗിച്ചു.