സംസ്ഥാനത്ത് (ഫെബ്രുവരി 1) 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ്, 523 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (01/02/2021) 263 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 523 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4423 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 87,821 ആണ്. 82,825 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 255 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 30 പുരുഷന്മാരും 20 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 06 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 143
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -19
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-48
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 29
സി.എഫ്.എല്‍.ടി.സി കൊരട്ടി – 52
പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍-143
സി.എഫ്.എല്‍.ടി.സി, നാട്ടിക -163
സി.എഫ്.എല്‍.ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -19
സി.എഫ്.എല്‍.ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍ -25
ജനറല്‍ ആശുപത്രി തൃശ്ശൂര്‍-29
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -26
ചാവക്കാട് താലൂക്ക് ആശുപത്രി -15
ചാലക്കുടി താലൂക്ക് ആശുപത്രി -14
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -15
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-44
അമല ആശുപത്രി, തൃശ്ശൂര്‍ -17
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -50
മദര്‍ ആശുപത്രി, ഒളരിക്കര -03
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -02
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -16
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 04
സെന്റ് ആന്റണിസ് പഴുവില്‍ – 06
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 01
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-22
മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ -06
3214 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.375 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 105 പേര് ആശുപത്രിയിലും 270 പേര് വീടുകളിലുമാണ്. 3561 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2371 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 668 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 522 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 7,93,005 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 325 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,32,644 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 05 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.