കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികന് മരിച്ചു. മാടായിക്കോണം പാണാട്ടില്‍ വീട്ടില്‍ വിജയനാ (76) ണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ എത്തിയ വിജയനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: മണി. മക്കള്‍: രണ്‍ധീര്‍, സച്ചിന്, ഉദയഭാനു. മരുമക്കള്‍: പരേതയായ മഞ്ജു, ശ്രീഷ.