വീരമൃത്യു വരിച്ച ജവാന്മാരോടുള്ള സ്മരണാര്‍ഥം കെഎസ്യു പൊതിച്ചോറുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള സ്മരണാര്‍ഥം കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പരിസരത്ത് അഗതികള്‍ക്കു പൊതിച്ചോറ് വിതരണം ചെയ്തു. കെഎസ്യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂര്‍ പൊതിച്ചോറിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെഎസ്യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍ നേതൃത്വം നല്കി. കെഎസ്യു ഇരിങ്ങാലക്കുട ഭാരവാഹികളായ മിഥുന്, ഐസക് സാബു, ഷാരോണ്‍, അജ്മല്‍, ഗിഫ്സണ്‍, ഫഹദ് എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു