മുരിയാട് ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി
മുരിയാട്: ഗ്രാമപഞ്ചായത്തില്‍ റീബില്‍ഡ് കേരള പദ്ധതി 2020-21 പ്രകാരം നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന് നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. 14-ാം വാര്‍ഡ് മെമ്പര്‍ മണി സജയന്, മുരിയാട് വെറ്റിനറി ഡിസ്പെന്‍സറി വെറ്റിനറി സര്ജന് ഡോ. ടിട്സണ്‍ പിന്‍ഹീറോ, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ വി.വി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി