സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സപ്തതി സ്പര്‍ശത്തിലൂടെ പെന്ഷന്
പുല്ലൂര്‍: സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി 75 വര്‍ഷം പൂര്‍ത്തിയായ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 70 വയസ് പൂര്‍ത്തീകരിച്ചു സഹകാരികള്‍ നടപ്പിലാക്കിയ സഹകരണ പെന്ഷന് പദ്ധതിയുടെ രണ്ടാംഘട്ട പെന്ഷന് വിതരണത്തിനു തുടക്കമായി. 70 വയസ് പൂര്‍ത്തീകരിച്ചു തുടര്‍ച്ചയായി 20 വര്‍ഷം ബാങ്കിംഗ് ഓഹരി ഉടമകളായ സഹകാരികള്‍ക്കാണു സഹകരണ സപ്തതി സ്പര്‍ശത്തിലൂടെ പെന്ഷന് ലഭിക്കുക. രണ്ടാംഘട്ട പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം ഊരകം സഹകരണ ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, മുരിയാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം മനീഷ മനീഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം മണി സജയന്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം നിഖിത അനൂപ്, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം സേവ്യര്‍ ആളൂക്കാരന്‍, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.