പടിയൂര്‍ പഞ്ചായത്ത് കര്‍ഷക വിഷയത്തില്‍ ആറാം വാര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
പടിയൂര്‍: പഞ്ചായത്ത് കര്‍ഷക വിഷയത്തില്‍ ആറാം വാര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ നെല്‍പ്പാടം വരെ പ്രകടനവും പ്രതിഷേധവും നടത്തി. പ്രതിഷേധ സംഗമം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ചങ്ങനാശേരി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാജിറ റഷീദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാലിബിന് പെരേര എന്നിവര്‍ നേതൃത്വം നല്കി. മുന്‍ ആറാം വാര്‍ഡ് മെമ്പര്‍ ജോര്‍ജ് പഞ്ചായത്ത് സെക്രട്ടറിക്കു ഇതുസംബന്ധിച്ച് നിവേദനം നല്കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ചാണാശേരി, ട്രഷര്‍ സുഹാസ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി