സംസ്ഥാനത്ത് 3-3-2021 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,16,50,019 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (03/03/2021) 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആണ്. 95,177 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 235 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 17 പുരുഷൻമാരും 17സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആൺകുട്ടിയും 07 പെൺകുട്ടിയുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 170
വിവിധ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ- 653
സർക്കാർ ആശുപത്രികളിൽ – 57
സ്വകാര്യ ആശുപത്രികളിൽ – 88
കൂടാതെ 2352 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
361പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 70 പേർ ആശുപത്രിയിലും 291 പേർ വീടുകളിലുമാണ്. 5436 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3361 പേർക്ക് ആന്റിജൻ പരിശോധനയും, 1850 പേർക്ക് ആർടി-പിസിആർ പരിശോധനയും, 225 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,01,898 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 919 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,49,183 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.