പികെഎസ് സംസ്ഥാന വ്യാപകമായി സമരം നടത്തി
ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശം ആക്കുക, സ്വകാര്യ മേഖലയില്‍ ഉള്‍പ്പെട്ട സമഗ്ര സംവരണം പാസാക്കുക എന്നീ അവകാശങ്ങള്‍ ഉന്നയിച്ച് പികെഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ സമരം നടത്തി. സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. കെ.വി. പവനന് അധ്യക്ഷത വഹിച്ചു. പി.കെ. പുഷ്പാവതി, എ.എന്‍. രാജന്, എ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.