നഗരസഭ 11ാം വാര്‍ഡിലേക്ക് ഭക്ഷ്യകിറ്റുകള്‍ നല്കി തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് 11ാം വാര്‍ഡിലേക്ക് ഭക്ഷ്യകിറ്റുകള്‍ നല്കി. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജുവിനു ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ കിറ്റുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, 11ാം ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.